കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾബുൾ ഉത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിലെ കുട്ടികളെ സ്കൂൾ മാനേജ്മെൻറ്, പിടിഎയും അനുമോദിച്ചു.ഫ്ളോക് ലീഡർ സിസ്റ്റർ ആനീസ്, കബ് മാ സ്റ്റർ സുപ്രഭാകുമാരി ജില്ലാ സ്കൗട്ട് അഡൾട്ട് റിസോഴ്സ് കമ്മീഷണർ ഫാദർ വിൽസൺ പു തുശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 14 കുട്ടികളാണ് മലപ്പുറം പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സംസ്ഥാന കബ്ബ് ഉത്സവത്തിൽ പങ്കെടുത്തത്.

സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ എകെജെഎം സ്കൂളിലെ ജുവൽ എസ് ഒന്നാം സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും അഡ്വഞ്ചർ അവാർഡു കളും വിതരണം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമല, ജില്ല ഓർഗനൈസിംഗ് കമ്മീഷണർ കെസി ജോൺ, കോഡിനേറ്റർ മായാ മാത്യു, ഗൈ ഡ് ക്യാപ്റ്റൻ ലതിക തുടങ്ങിയവർ സംസാരിച്ചു.