കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബുൾബുൾ വിഭാഗത്തിൽ സംസ്ഥാന ത ലത്തിൽ നടത്തിയ പരീക്ഷയിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ ധന്യ ദിനു കുമാർ, തെരേസ മനോജ്, മാളവിക പി മധു, ലക്ഷ്മി അനീഷ് എന്നീ കുട്ടികൾ ഹീരക് പങ്ക് അവാർഡിന് അർഹരായി. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽനിന്നും ആദ്യമാ യാണ് ഈ അവാർഡിന് കുട്ടികൾ അർഹരാകുന്നത്.
സ്കൗട്ട്, ഗൈഡ്സ്, കബ്, ബുൾബുൾ വിഭാഗങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്ന കാഞ്ഞിരപ്പ ള്ളി വിദ്യാഭ്യാസ ജില്ലയിലെ ഏക സ്കൂളാണ് എ.കെ.ജെ.എം. സ്കൂൾ. അവാർഡ് ജേതാ ക്കളെയും കുട്ടികളെ പരിശീലിപ്പിച്ച ഫ്ളോക് ലീഡർ സിസ്റ്റർ ആനീസിനെയും പി.ടി.എ. യും മാനേജ്മെന്റും അഭിനന്ദിച്ചു. അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ ഫാ സ്റ്റീഫ ൻ സി തടം എസ്.ജെ., ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. എന്നിവർ സംസാരിച്ചു.