എ.കെ.ജെ.എം സ്കൂളിലെ വിദ്യാർഥികൾ ലോക്കഡൗൺ  കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി എന്റെ കോവിഡ് കാല സ്മാരകം’ എന്ന പേരിൽ കയ്യെഴുത്തു മാസി കകൾ തയ്യാറാക്കി. ഈ കാലത്തു വിദ്യാർത്ഥികൾക്കുണ്ടായ നല്ല അനുഭവങ്ങളും അ സ്വസ്ഥതകളും കഥയുടെയും കവിതകളുടെയും ചിത്രങ്ങളുടെയും രൂപത്തിൽ ഈ മാ സികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പറഞ്ഞു കേട്ടിട്ടുപോലുമില്ലാത്ത ലോക്കഡോൺ കാലങ്ങൾ കൂട്ടിലടച്ച പക്ഷിയെപ്പോലെയായിരുന്നെങ്കിലും ക്രിയാത്മകമായ ഒട്ടനവധി കാര്യങ്ങ ളാണ് എ.കെ.ജെ.എം. സ്കൂളിലെ വിദ്യാർഥികൾ ചെയ്തത്.
സ്കൂളിലെ 3  മുതൽ 12  വരെ ക്ലാസ്സുകളിലെ ഓരോ കുട്ടിയും തയ്യാറാക്കിയ ഈ കയ്യെ ഴുത്തു മാസികകളുടെ പ്രകാശനം  ഡോ. എൻ. ജയരാജ് എം.എൽ.എ.  നിർവഹിച്ചു. അതിജീവനത്തിന്റെ ഈ കാലഘട്ടം തനതു പ്രവർത്തനങ്ങൾകൊണ്ട് അർത്ഥവത്താ ക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അദ്ദേഹം ഈ ചടങ്ങിൽ അഭിനന്ദിച്ചു. കലയും സാഹിത്യവും വിദ്യാർത്ഥികളെ നല്ല മനുഷ്യരാക്കി മാറ്റുമെന്നും അദ്ദേഹം ഓർമ്മപ്പെ ടുത്തി. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി. തടം എസ്.ജെ. അധ്യക്ഷത വഹിച്ച യോഗ ത്തിൽ പ്രിൻസിപ്പാൾ ഫാ. സാൽവിൻ അഗസ്റ്റിൻ എസ്. ജെ. സ്വാഗതം ആശംസിച്ചു.  ജില്ലാ പഞ്ചായത്തു മെമ്പർ  ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ജോളി മടു ക്കക്കുഴി, ഗ്രാമപഞ്ചായത്തു മെമ്പർ മഞ്ജു മാത്യു എന്നിവർ വിദ്യാർഥികൾക്കു ആ ശംസകൾ നേർന്നു.  എ.കെ.ജെ.എം. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇവരെ സ്കൂൾ മാനേജർ ഈ ചടങ്ങിൽ വച്ച്  ആദരിക്കുകയും ചെയ്തു. ഡോ. എൻ. ജയരാജ് എഴുതി സ്കൂൾ പി.ടി.എ.  മെമ്പർ കൂടിയായ ആലിഫ് ഷി ഹാബ് സംഗീതം നൽകിയ ഗാനം ഡോ. എൻ. ജയരാജ് ന്റെ സാന്നിധ്യത്തിൽ എ.കെ .ജെ.എം. സ്കൂൾ വിദ്യാർത്ഥി അനാമിക സജീവ് ആലപിച്ചത് ഏറെ ശ്രദ്ധേയമായി.  വൈസ് പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. ആശംസകൾ നേരുകയും, ശ്രീ രവീന്ദ്രൻ പി.എസ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു