കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂള്‍ സ്കൗട്ട്, ഗൈഡ്, കബ്, ബുള്‍ബുള്‍ യൂണീറ്റുകളു ടെ സംയുക്ത ത്രിദിന സഹവാസ ക്യമ്പ് സമാപിച്ചു.യുവജനങ്ങളുടെ ശാരീരികവും, ബൗ ദ്ധികവും, വൈകാരികവും, ആത്മീയവും, സാമൂഹികവുമായ പുരോഗതിയെ ലക്ഷ്യമാ ക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ടിംഗ്.  വ്യക്തികളെ പ്രാദേശീയമായും, ദേശീ യമായും, അന്തര്‍ദേശിയമായും ഉത്തരവാദിത്തപ്പെട്ട പൗരന്മാരാക്കി തീര്‍ക്കന്നതിന് സ ഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് സമൂഹത്തിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കുവാന്‍ ആത്മവിശ്വാസം നല്‍കുന്നതിന്  സഹായിക്കുന്ന പയനിയറിംഗ്, പ്രഥമശുശ്രൂഷ, മാപ്പിംഗ്, പാചകം എന്നീ വിഷയങ്ങളില്‍ ആവശ്യമായ പരിശീലനം ക്യാമ്പില്‍ കുട്ടികള്‍ക്ക് നല്കി. വൈഡ് ഗെയിം, ക്യാമ്പ് ഫയര്‍, പാട്ടുകള്‍, പട്രോള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കുട്ടികള്‍ നന്നായി ആസ്വദിച്ചു.   ക്യാമ്പിനോടനുബന്ധിച്ച് ലഹരിവിരുദ്ധബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.  സ്കൂളിന്റെ മുമ്പിലുള്ള ദേശിയപാതയോരത്താണ് പരിപാടി സംഘടിപ്പിച്ചത്.  സ്കൂള്‍ മാനേജര്‍ ഫാ. സ്റ്റീഫന്‍ സി. തടം എസ്.ജെ. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.   യുവജനങ്ങളുടെ ഭാവിയെ നശിപ്പിക്കുന്ന ലഹരിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികള്‍ക്ക് ബോദ്ധ്യപ്പെടുത്തി.  യോഗത്തില്‍ സിവില്‍ എക്സ്സൈസ് ഓഫീസര്‍ ശ്രീ. സാജു പി. എസ്സ്. ലഹരിവിരുദ്ധബോധവല്‍ക്കരണ പരിപാടി ഉല്‍ഘാടനം ചെയ്യുകയും, കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.  സിവില്‍ എക്സ്സൈസ് ഓഫീസര്‍ ശ്രീ. അഭിലാഷ് എം. ജിയും പരിപാടിയില്‍ പങ്കെടുത്തു.  കുട്ടികള്‍ തങ്ങള്‍ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകള്‍ കൈകളില്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
ഓരോ മതത്തിന്റെയും മതഗ്രന്ഥവായനയും, അതാതു മതത്തിന്റെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടും നടത്തിയ സര്‍വ്വമത പ്രാര്‍ത്ഥന കുട്ടികളില്‍ മതസൗഹാര്‍ദ്ധം വളര്‍ത്താന്‍ ഉതകുന്നതായിരുന്നു.
ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അഗസ്റ്റ്യന്‍ പീടികമല എസ്.‍ജെ. അദ്ധ്യക്ഷത വഹിച്ചു.  ക്യാമ്പില്‍ കുുട്ടികള്‍ നേടിയ അറിവുകള്‍ സമൂഹത്തിന് പ്രയോജനകരമായുന്ന തരത്തില്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ അദ്ദേഹം കുട്ടികള്‍ക്ക് ആഹ്വാനം നല്‍കി.  ക്യാമ്പ് ലീഡര്‍ ഫാ. വില്‍സണ്‍ പുതുശ്ശേരി എസ്. ജെ. സമാപന സന്ദേശം നല്‍കി.  യൂണിറ്റ് ലീഡര്‍മാരായ ശ്രീ. കെ. സി. ജോണ്‍, ശ്രീമതി ലതിക ടി. കെ., ശ്രീമതി ബീന കുര്യന്‍, സിസ്റ്റര്‍ ആനിസ്, ശ്രീമതി സുപ്രഭാകുമാരി എന്നിവര്‍ ക്യാമ്പിനും പരിപാടികള്‍ക്കും നേത്യത്വം നല്‍കി.  മൂന്നു ദിവസം നീണ്ടുനിന്ന സഹവാസ ക്യാമ്പില്‍ 120 കുട്ടികള്‍ പങ്കെടുത്തു.