എ.കെ.ജെ.എം. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായ പരിപാടികളോടെ  നടത്തി. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ സി. തടം എസ്.ജെ. ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തിൻറെ സുരക്ഷയ്ക്കു വേണ്ടി ഇന്നും അധ്വാനിക്കുന്ന അനേകായിരങ്ങൾക്കു നന്ദി അർപ്പിച്ചുകൊണ്ട് സ്വാത ന്ത്ര്യദിന സന്ദേശം നൽകി. കോവിഡിനോടുള്ള നമ്മുടെ യുദ്ധമാണ് ഈ വർഷത്തെ ന മ്മുടെ സമരമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ സാൽവിൻ അഗസ്റ്റിൻ  എസ്. ജെ. എല്ലാ വരെയും ഓർമപ്പെടുത്തി.
പ്രതിസന്ധികളെ അതിജീവിക്കാൻ നമുക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഡോ. എൻ. ജയരാജ് എം.എൽ.എ. സ്വതന്ത്ര്യദിന സന്ദേശം നൽകുകയും എ.കെ.ജെ.എം. സ്കൂൾ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ പ്രത്യേകം ശ്ലാഘിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾക്കുവേണ്ടി ഓൺലൈനായി   പ്രസംഗം, ക്വിസ്, വാർത്താ വായന, ദേശഭക്തിഗാന മതസരങ്ങളും സംഘടിപ്പിച്ചു.