കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 22, 23  തീയതികളിൽ നടത്തി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കു ട്ടികളുടെ കരോൾ ഗാനങ്ങളോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി. എൽ. പി., യു.പി., എച്.എസ്., എച്.എസ്.എസ് വിഭാഗങ്ങൾ രണ്ടു ദിവസങ്ങളായി   നടത്തി യ ക്രിസ്മസ് ആഘോഷത്തിൽ എല്ലാ വിദ്യാർത്ഥികളും പങ്കുചേർന്നു.
സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി.തടം എസ്.ജെ, സ്കൂൾ ബർസാർ ഫാ.ജോസ് കാടൻ കാ വിൽ  എസ്.ജെ., സ്നേഹസേന മുൻ ഡയറക്ടർ  ഫാ. തോമസ് കപ്യാരുമലയിൽ എസ്. ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ലിന്റോ ആന്റോ എസ്.ജെ. എന്നിവർ വിദ്യാർത്ഥി കൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിനെ പീടികമല എസ്. ജെ. യോടൊപ്പം എല്ലാ അധ്യാപകരും ഈ ആഘോഷ പരിപാടിക്ക് നേതൃത്വം നൽകി. തിരുപ്പിറവി സ്മരണ ഉയർത്തിയ നിശ്ചല ദൃശ്യങ്ങൾക്ക് ഫാ. വിൽ‌സൺ പുതുശ്ശേരി എസ്.ജെ. നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് മധുരം നൽകി ക്രിസ്മസ് ആശംസക ൾ നേർന്നു.