കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ട്യൂഷന്‍ പദ്ധതി തുടര്‍ച്ചയായ നാലാം വര്‍ഷത്തിലേക്ക്. വാര്‍ഡിനെ ദത്തുഗ്രാമമായി ഏറ്റെടുത്തിരിക്കുന്ന എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാര്‍ ഥികളും അധ്യാപകരുമാണ് വാര്‍ഡിലെ വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായികുന്നത്. എല്ലാ വിഷയങ്ങളും ഏറ്റവും എളുപ്പത്തില്‍ പഠിച്ച് വിദ്യാര്‍ഥികളെ പഠന മികവിലേ ക്കുയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ വി ദ്യാര്‍ഥികള്‍ക്ക് വാര്‍ഡംഗം റിജോ വാളാന്തറയുടെ നേതൃത്വത്തില്‍ നാല് വര്‍ഷമായി പഠ നോപകരണങ്ങളും നല്‍കി വരുന്നു.

ആയിരത്തിയഞ്ഞൂറ് രൂപ വില വരുന്ന പഠനോപകരണങ്ങള്‍ വാര്‍ഡിലെ 44 വിദ്യാര്‍ഥി കള്‍ക്ക് നല്‍കി. മികച്ച സാഹചര്യമൊരുക്കി വാര്‍ഡിലെ വിദ്യാര്‍ഥികളെ പഠനമികവി ലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാല് വര്‍ഷമായി വാര്‍ഡില്‍ പദ്ധതി നട ത്തി വരുന്നതെന്ന് വാര്‍ഡംഗം റിജോ വാളാന്തറ പറഞ്ഞു. എ.കെ.ജെ.എം സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ അവധി ദിസങ്ങളില്‍ വീടുകളിലെത്തി പഠനത്തില്‍ സഹായിക്കുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ വാര്‍ഡംഗം റിജോ വാളന്തറയും എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാര്‍ഥി കളും ചേര്‍ന്ന് ബുധനാഴ്ച ആദരിച്ചു.

കരിമ്പുകയം അങ്കണവാടിയില്‍ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ന സീര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ജെ.എം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ആന്റു സേവ്യര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം റിജോ വാളാന്തറ, പഞ്ചായത്തംഗം സജിന്‍ വട്ടപ്പള്ളി, ആദിത്യ ബാബു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡില്‍ നിന്നും എസ്.എസ്. എല്‍. സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനില മനോജിനെ ആദരി ച്ചു.