എരുമേലി: കത്തോലിക്ക കോണ്‍ഗ്രസ് എരുമേലി ഫൊറോനയുടെ പ്രവര്‍ത്തനോദ്ഘാ ടനം എരുമേലി അസംപ്ഷന്‍ പാരിഷ്ഹാളില്‍ നടത്തി. ഫൊറോന പ്രസിഡന്റ് സുബി ച്ചന്‍ മഞ്ഞാക്കലിന്റെ അധ്യക്ഷതയില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി ഉദ്ഘാ ടനം ചെയ്തു.

എരുമേലി ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ സന്ദേശം നല്‍കി. ഫാ. ബ്രൈറ്റ് മാത്തന്‍കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ജയിംസ് പെരുമാകുന്നേല്‍, ഫൊറോന സെക്രട്ടറി അഗസ്റ്റിന്‍ ബോബന്‍ നെല്ലിമല, റ്റോമിച്ചന്‍ പാലക്കുടി, പ്രഫ. കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി സുബിച്ചന്‍ തോമസ് മഞ്ഞാക്കല്‍ – പ്രസിഡന്റ്, അഗസ്റ്റിന്‍ ബോബന്‍ നെല്ലിമല – ജനറല്‍ സെക്രട്ടറി, ജോസ് പുത്തേട്ട് – ട്രഷറര്‍, ജേക്കബ് കുന്നപ്പള്ളി – വൈസ് പ്രസിഡന്റ്, ദേവസ്യ ഊട്ടുകുളം – സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.