കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറി യ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഹെ ഡ് ക്ലര്‍ക്ക് സിബി തോമസിനെയാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 24ന് ഇയാള്‍ ബ്ലോക്ക് പഞ്ചായത്തിലെ സീല്‍ എടുത്തു കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാരന്‍ അപമര്യാദയാ യി പെരുമാറുകയായിരുന്നെന്ന് പ്രസിഡന്റ് അജിത രജീഷ് പറഞ്ഞു.

ഇയാള്‍ മദ്യപിച്ച ശേഷം ഓഫീസിലെത്തിയത്.മറ്റ് പല ദിവസങ്ങളിലും മദ്യപിച്ച് ഓ ഫീ സിലെത്തുകയും ബ്ലോക്ക് അംഗങ്ങളോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി., എ.ഡി.സി., ഗ്രാമവികസനവകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് പ രാതി നല്‍കിയതായി അജിത രജീഷ് പറഞ്ഞു.