കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലേ പത്താം വാര്‍ഡിലെ എല്ലാ വീടുകളി ലും പലവഞ്ജന കിറ്റുകള്‍ എത്തിച്ച് തൊഴിലാളി കൂട്ടായ്മ.ലോക് ഡൗണി ല്‍ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഇന്‍ഡ്യന്‍ നാഷണ ല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈ സ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റ നേതൃത്യത്തിലാണ് പത്താം വാര്‍ഡിലെ നാനൂറോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതര ണം ചെയ്തത്.

സബോള,കിഴങ്ങ്,പുട്ടുപൊടി,അരിപൊടി,മൈദ,പഞ്ചസാര,തേങ്ങാ,മുളക്,ബ്രഡ്, തുടങ്ങി പതിനൊന്ന് കിലോയോളം വരുന്ന കിറ്റുകളാണ് ജാതിമത ഭേദമന്യേ ഓരോ വീട്ടിലും എത്തിച്ചത്.

മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കിറ്റ് വിതരണത്തിന് സംസ്ഥാന ജന :സെക്രട്ട റി അഡ്വ.സുനില്‍ തേനം മാക്കല്‍ നേ തൃ ത്വം നല്‍കി.ആന്റോ ആന്റണി എംപി കിറ്റ് വി തരണം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് അ ന്‍വര്‍ഷാ കോനാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് ടി എസ് നിസു ഏറ്റുവാങ്ങി.പി’ ജിരാജ്, ഫിലിപ്പ് പള്ളി വാതുക്കല്‍, കെ.എം നൈസാം, എം.കെ ഷമീര്‍, നാദിര്‍ഷാ കോ നാട്ടുപറമ്പില്‍ എന്നിവര്‍ പങ്കെ ടുത്തു.ചുമട്ടുതൊഴിലാളികള്‍ നല്‍കിയ 25000 രൂപയടക്കം ഉപയോഗിച്ചാണ് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് തയ്യാറാക്കിയത്.