മുണ്ടക്കയത്ത് എ.ഐ.റ്റി.യു.സി നേതൃത്വത്തിൽ വാർക്കത്തൊഴിലാളി യൂണിയൻ രൂപീ കരിച്ചു. ഐ.എൻ.റ്റി.യു.സി യൂണിയനിൽ നിന്നും രാജിവച്ച് വന്ന 18 തൊഴിലാളികളു ൾപ്പെടെയാണ് പുതിയ യൂണിയൻ രൂപീകരിച്ചത്. രൂപീകരണ യോഗം സി.പി.ഐ സം സ്ഥാന കൗൺസി ലംഗം ഒ.പി.എ സലാം ഉത്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് എ.ഐ .റ്റി.യു.സി നേ തൃത്വത്തിൽ തൊഴിലാളികൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.

കിറ്റ് വിതരണ ഉത്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.റ്റി പ്രമദ് നിർ വ്വഹിച്ചു. റ്റി.കെ ശിവൻ, കെ.സികുമാരൻ, അബ്ദുൾ ഹാരിസ് , സനീഷ് പുതുപ്പറമ്പിൽ,  പി.ഡി പ്രദീപ്, എന്നിവർ സംസാരിച്ചു, യൂണിയൻ സെക്രട്ടറിയായി കെ.സി സൂരേഷി നേയും കൺവീനറായി സ.രൂപേഷിനെയും തിരഞ്ഞെടുത്തു.