എരുമേലി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടപടികൾ സജീ വമാകുന്നതിനിടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രമേ യം പാസാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.ചേനപ്പാടി ഡിവിഷനംഗം ആശാ ജോയിയാണ് പ്രമേയം അവതരിപ്പിച്ചത്. എരുമേലി വിമാനത്താവള പദ്ധതിയുമായി ബ ന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടപടികൾ സജീവമാകുകയാണ്.ഇതിനിടയിലാണ് എസ്റ്റേറ്റിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയരുന്നത്. 800 ൽ പ രം ജനങ്ങളാണ് എസ്റ്റേറ്റിലെ ലയങ്ങളിൽ അധിവസിക്കുന്നത്. തൊഴിലാളികളായി 300 ൽ പരം പേരുണ്ട്.വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതോടെ ഇവരുടെ തൊഴി ലും, താമസമടക്കമുള്ള തുടർന്നുള്ള ജീവിതവും അനിശ്ചിതത്വത്തിലാകും.