കംപോഡിയയിൽ പോയി തിരിച്ച് വരവേ ക്വലാലംപൂർ എയർപോർട്ടിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശികൾ ഉൾപ്പെടെയുള്ള മലയാളികൾ തിരിച്ച് നാട്ടിലെത്തി. ജോസ് .കെ.മാണി എം.പിയടക്കമുള്ളവർ നടത്തിയ അടിയന്തിര ഇടപെടലിനെ തുടന്നാണ് യാത്ര അനുമതി ലഭിച്ചത്.

വ്യാഴാഴ്ച്ച ഡൽഹിയിൽ വിമാനമിറങ്ങിയ ഇവർ തുടർന്ന് കോവിഡ് പരിശോധനകൾ ക്ക് ശേഷം വെള്ളിയാഴ്ച്ച നാട്ടിലെത്തി.കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇവർ ക്വലാലംപുർ എയർപോർട്ടിൽ അകപ്പെട്ടത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിമാന സർവ്വീസു കൾ ഒരു ദിനം മുമ്പേ റദ്ദാക്കിയതായിരുന്നു പ്രശ്നത്തിന് കാരണം.

ബുധനാഴ്ച വൈകിട്ട് 5.30മുതലാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയതെ ങ്കിലും മലേഷ്യയിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ  റദ്ദാക്കിയതോടെ യാണ്  മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് ഇന്ത്യക്കാർ ക്വാലലം പൂർ വിമാനത്താ വളത്തിൽ കുടുങ്ങിയത്.