പൊൻകുന്നത്ത് അറവുശാലയിലെത്തിച്ച എരുമ വിരണ്ടോടി; നാട് വിറച്ചത് ഒരു മണി ക്കൂർ, ഒടുവിൽ വെടിവെച്ചുവീഴ്ത്തി.

പൊൻകുന്നത്ത് അറവുശാലയിലെത്തിച്ച എരുമ വിരണ്ടോടി; ദേശീയപാതയിലൂടെയും പറമ്പുകളിലൂടെയും ഒരുമണിക്കൂറോളം ഓടി നാട് വിറപ്പിച്ചു. നാട്ടിൽ പരിഭ്രാന്തി പട ർത്തിയ എരുമയെ തളയ്ക്കുവാൻ നാട്ടുകാരും ഫയർഫോഴ്‌സും കഠിനമായി പരിശ്രമി ച്ചുവെങ്കിലും വിജയിക്കാത്തതിൽ പോലീസിന്റെ അനുമതിയോടെ ലൈസൻസുള്ള തോക്ക് കൈവശമുള്ള കാഞ്ഞിരപ്പള്ളി സ്വദേശിയെത്തി വെടിവെച്ചിടുകയായിരുന്നു.