പൊറോട്ടയടിച്ച് വൈറലായ എരുമേലി സ്വദേശി അനശ്വരയെ ഓർമയില്ലേ.അനശ്വര അ ഭിഭാഷകയായി എൻറോൾ ചെയ്തതിൻ്റെ സന്തോഷത്തിലാണ്.എരുമേലി കുറുവാമൂ ഴി കാശാംകുറ്റിയില്‍ അനശ്വര ഹരിയെന്ന അഡ്വ. അനശ്വരയുടെ പുതിയ വിശ്വേഷങ്ങളി ലേയ്ക്ക്.
തൊടുപുഴ അല്‍ അസഹര്‍ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന അനശ്വര ഹരി പൊറോട്ട അടിച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ താരമായത്.ആ അനശ്വര ഇന്ന് അഡ്വ . അനശ്വരയാണ്.കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ അഭിഭാഷക യായി എന്റോള്‍ ചെയ്ത്. കുറുവാ മൂഴിയിലെ ആര്യ ഹോട്ടലിൽ വീശിയടിച്ച് പൊറോ ട്ട ഉണ്ടാക്കുന്ന  അനശ്വരയുടെ കഥയും വക്കീല്‍ പഠനവും സമൂഹ മാധ്യമങ്ങളിലടക്കം  വലിയ ജനശ്രദ്ധയാണ് നേടിയിരുന്നത്.പഠനത്തോടൊപ്പം  അമ്മയുടെയും അനുജത്തിമാ രുടെയും ജീവിതവും കൂടി മുന്നോട്ടു കൊണ്ടുപോകുക എന്ന വെല്ലുവിളി ഏറ്റെടുത്താ യിരുന്നു അനശ്വര  പൊറോട്ട അടിയിലേയ്ക്ക് തിരിഞ്ഞത്.
ഇന്ന് ഈ മിടുക്കി അഭിഭാഷകയായി മാറുമ്പോൾ നാടൊന്നൊകെ അവൾക്ക് അഭിനന്ദനം ചൊരിയുകയാണ്. അഭിഭാഷക എന്നതിൽ മാത്രമൊതുങ്ങുന്നില്ല അവളുടെ സ്വപ്നം. മജി സ്ട്രേറ്റാകുവാനുള്ള പഠനത്തിനായി അനശ്വര ഒരുങ്ങിക്കഴിഞ്ഞു.
അന്‍പത് വര്‍ഷം മുന്‍പ് അനശ്വരയുടെ മുത്തശ്ശന്‍ കുട്ടപ്പനും മുത്തശ്ശി നാരായണിയും ചേര്‍ന്ന് ആരംഭിച്ച ഹോട്ടല്‍ 20 വര്‍ഷത്തോളമായി നടത്തുന്നത്. അനശ്വരയുടെ മാതാവ് സുബിയാണ്.അമ്മയെ സഹായിക്കുന്നതിനായിട്ടാണ് അനശ്വര പൊറോട്ട അടിക്കാന്‍ പഠിച്ച് തുടങ്ങിയത്.ഇന്ന് താൻ വക്കീൽ കുപ്പായമിട്ടതിന് പിന്നിൽ കഠിന ധ്വനത്തിൻ്റെ ഒരു പാട് കഥയുണ്ടെന്ന് അനശ്വര പറയുന്നു.
അനശ്വര പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി സുഹൃത്തുക്കള്‍ കോളേജി ലെ ഫേസ്ബുക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതോടെയായിരുന്നു അത് സമൂഹ മാധ്യമങ്ങളില്‍ അടക്കം വൈറലായി മാറിയത്.തുടർന്ന് സുപ്രീം കോടതി ജഡ്ജി മുതല്‍ സിനിമാതാര ങ്ങ ള്‍, ജനപ്രതിനിധികള്‍, സാമുദായിക സാമൂഹിക നേതാക്കൾ വരെ മുക്തകണ്ഠം പ്രശംസ യുമായെത്തി.. ഡല്‍ഹി ആസ്ഥാനമായ ലീഗല്‍ കമ്പനി സുപ്രീം കോടതിയില്‍ പ്രാക്ടീസി നുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു.. ജഡ്ജിയാകാനുള്ള പരിശീലനവും ഇവർ തന്നെയാണ് ഉറപ്പു നല്‍കിയിരിക്കുന്നത്.