ഉംറ ചെയ്യുക എന്ന തന്റെ വലിയ സ്വപ്നം ആദിൽ മാറ്റിവെച്ചു, അതിനായി വര്ഷങ്ങ ളായി സ്വരുക്കൂട്ടിയ പണം മൊത്തം അവൻ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകി.മുക്കൂ ട്ടുതറയിലെ വസ്ത്രവ്യാപാര സ്ഥാപനമായ മലബാർ സിൽക്‌സ് ഉടമകളായ ആരിഫ് സു റുമി ദമ്പതികളുടെ മൂത്തമകനാണ് ആദിൽ റഹ്മാൻ.കോവിഡ് 19 എന്ന മഹാവ്യാധി ലോ കത്തെയാകെ പടർന്നു പിടിക്കുന്നതിനാൽ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കു ന്നതിനാൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാ ണ് ആദിൽ.
ചെറുപ്പം മുതലേ തന്റെ ആഗ്രഹങ്ങളിൽ ഒന്നായി ആദിൽ മനസ്സിൽ കൊണ്ട് നടക്കുന്നത് അവനു ഉംറ ചെയ്യുക എന്ന പുണ്യ കർമത്തെയാണ്.അതിന് വേണ്ടി ചെറുപ്പം മുതലേ മാതാപിതാക്കളും, ബന്ധുക്കളും സ്നേഹത്തോടെ നൽകുന്ന ഓരോ പൈസയും അവൻ ഒരു കുടുക്കയിലാക്കി സൂക്ഷിച്ചിരുന്നു.ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് 19 കാ രണം ലോക്ക് ഡൗൺ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ആദിൽ അവ ന്റെ സ്വപ്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ തീരു മാനിച്ചു.
സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ് തുക ഏറ്റുവാങ്ങി.ചടങ്ങി ൽ ഏരിയ കമ്മിറ്റി അംഗം കെ.സി. ജോർജുകെട്ടി, മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി എം. വി ഗിരീഷ് കുമാർ, Dyfi മേഖലാ ജോ. സെക്ര. നൗഫൽ നാസർ എന്നിവർ പങ്കെടുത്തു.