കോട്ടയം ജില്ലാ കളക്ടറുടെ ഓണ്ലൈന് അദാലത്ത് രണ്ടാം ഘട്ടം – കാഞ്ഞിരപ്പള്ളി താ ലൂക്കിൽ ഈ മാസം 18 ന് നടക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.പരാതികള് ഒൻപ തിന് രാവിലെ പത്ത് മുതല് വൈകുന്നേരം നാലു വരെ താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള് വഴി സ്വീകരിക്കും. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ലന്ന് അധികൃതർ അറിയിച്ചു. ജില്ലാ കളക്ടര് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുക ളിൽ വീഡിയോ കോണ്ഫറന്സ് 18 നാണ് നടത്തുക.
വീടും സ്ഥലവും ലഭ്യമാക്കല്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നുള്ള ചികി ത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷന് കാര്ഡ് , നിലം-തോട്ടം- പുര യിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളില്പെട്ടവ ഒഴികെയുളള പരാതികളാണ് അദാലത്തി ല് പരിഗണിക്കുക.