ആക്രി കച്ചവടത്തിന്റെ മറവിൽ വീട് കയറി മോഷണം.  യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ പെ​റു​ക്കാ​ന്‍ എ​ന്ന വ്യാ​ജേ​ന വീ​ടു​ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. എ​രു​മേ​ലി ക​രി​നി​ലം ക​പ്പി​ലാ​മൂ​ട് അ​ങ്ക​ണ​വാ​ടി ഭാ​ഗ​ത്ത് കാ​വു​ങ്ക​ല്‍ മൂ​ര്‍​ത്തി ചി​ന്ന​സ്വാ​മി (38) യെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ണ്ട​ക്ക​യം വൈ​എം​സി​എ ഭാ​ഗ​ത്ത് പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ല്‍ ക​യ​റി അ​ടു​ക്ക​ള​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍, ഓ​ട്ടു​രു​ളി, ഇ​ന്‍റാ​ലി​യം ഉ​രു​ളി, ഓ​ട്ടു​വി​ള​ക്ക്, ജീ​പ്പി​ന്‍റെ ക്യാ​രി​യ​ര്‍, ഇ​രു​മ്പ് സ്റ്റാ​ന്‍​ഡ് എ​ന്നി​വ മോ​ഷ്ടി​ച്ചു. വീ​ട്ടു​കാ​ര്‍ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൂ​ര്‍​ത്തി ചി​ന്ന​സ്വാ​മി​യെ എ​രു​മേ​ലി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ മോ​ഷ്ടി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ള്‍ പോ​ലീ​സ് ആ​ക്രി ക​ട​യി​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്തു. പ്ര​തി​ക്ക് വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മോ​ഷ​ണ കേ​സു​ണ്ട്.