അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ര ണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടന്‍പതാല്‍ മൂന്നുസെ ന്റ് കോളനി പുതുപ്പറമ്പില്‍ വില്‍സണ്‍ (49), മുണ്ടക്കയം പറത്താനം നാലു സെന്റ് കോളനി പുതുപ്പറമ്പില്‍ പ്രകാശ് (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം വണ്ടന്‍പതല്‍ മൂന്നുസെന്റ് കോളനി താമസക്കാരനായ നാസറിനെ കൊല പ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലാകുന്നത്. നാസറും പ്രകാശും വില്‍ സനും മരംവെട്ട് തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം വണ്ടന്‍പതാല്‍ മൂന്നുസെന്റി നു സമീപമുള്ള കടയില്‍ മൂവരുംചേര്‍ന്ന് ടിവി കാണുന്നതിനിടയില്‍ നാസര്‍ ടിവി ഓ ഫ് ചെയ്തതു സംബന്ധിച്ച് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം ഏ ഴോടെ മൂന്നുസെന്റ് കോളനിക്കു സമീപത്തുള്ള സ്റ്റേഷനറി കടയുടെ മുന്നില്‍ വച്ച് നാസറിനെ കാണുകയും ഇരുവരും ചേര്‍ന്ന് കൈയില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നാസറിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയെങ്കിലും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.

മുണ്ടക്കയം സ്റ്റേഷന്‍ എസ്എച്ച്ഒ എ. ഷൈന്‍ കുമാര്‍, എസ്‌ഐമാരായ സി.എസ്. ബാ ബു, അനൂബ് കുമാര്‍, എഎസ്‌ഐമാരായ കെ.ജി. മനോജ്, ആര്‍. രാജേഷ്, സിപിഒമാ രായ രഞ്ജു, ജോതിഷ്, ജോണ്‍സണ്‍, അജിത്ത്, രഞ്ജിത്ത്, നൂറുദീന്‍, ഷെഫീഖ് എ ന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.