വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടു ത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവ ള്ളി ഭാഗത്ത് രഞ്ജേഷ് ഭവൻ വീട്ടിൽ രഞ്ജേഷ് (30) എന്നയാളെയാണ് വൈക്കം പോ ലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 18- )o തീയതി വൈകിട്ടോടുകൂടി പുന്നപ്പുഴി ഭാഗത്തു ള്ള തറേപ്പറമ്പ് ഷാപ്പിൽ വെച്ച് തലയാഴം മാടപ്പള്ളി സ്വദേശിയായ 42കാരനെ ഷാപ്പി ലെ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ  ശ്രമിക്കുകയായിരുന്നു.
ഷാപ്പിൽ വെച്ച്  ഇവര്‍ തമ്മില്‍ വാക്ക് തർക്കം ഉണ്ടായതിനെ തുടര്‍ന്നാണ്‌ രഞ്ജേഷ് ഇ യാളെ ആക്രമിച്ചത്.സംഭവത്തിന്‌ ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,  പോലീ സ് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യ ൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ. ആർ, എസ്.ഐ വിജയപ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.