കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വിഴിക്കത്തോട്   റോഡിൽ, മഠം പടിക്കു സമീപം, കയറ്റം കയറുവാൻ ശ്രമിച്ച  പിക്കപ്പ് വാൻ  നിയന്ത്രണം വിട്ടു  പിറകോട്ടു ഉരുണ്ടു താഴെയുള്ള റോഡിലേക്ക്  തലകീഴായി മറിഞ്ഞു. വാനിന്റെ അടിയിൽ പെട്ടുപോയ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
തിങ്കളാഴ്ച രാവിലെ   പത്തുമണിയോടെയായിരുന്നു അപകടം നടന്നത്.  തെക്കേത്തു കവല സ്വദേശി കുമാർ ഓടിച്ചിരുന്ന പിക്കപ്പ് വാൻ സിമെന്റും കമ്പിയും കയറ്റി പണിസ്ഥലത്തേക്കു പോകുവാൻ വേണ്ടി മഠം പടിയിൽ നിന്നും തിരിഞ്ഞു  വള്ളിക്കാ ട്  റോഡിലേക്ക് കയറ്റിയപ്പോഴാണ് അപകടം ഉണ്ടായത്.
പിറകോട്ടു വേഗത്തിൽ എത്തിയ വാഹനം താഴെയുള്ള റോഡിലേക്കു , തലകീഴ്‍യി മറിയുകയായിരുന്നു. വാൻ തല കീഴായി  റോഡിലേക്ക് വീണുവെങ്കിലും, വണ്ടിയു ടെ മുകളിൽ ലോഡ് ചെയ്തിരുന്ന നീണ്ടു നിന്നിരുന്ന കമ്പിയിൽ തടഞ്ഞതിനാൽ ഡ്രൈ വർ ക്യാബിൻ പൂർണമായും നിലത്തു അമരാതെയിരുന്നു .അതിനാൽ ഡ്രൈവർ കുമാർ നിസ്സാര പരിക്കുകളോടെ അപകടത്തിൽ നിന്നും  രക്ഷപെട്ടു.  കാഞ്ഞിരപ്പള്ളി യിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.