മേഖലയില്‍ പോയ വര്‍ഷം റോഡില്‍ പൊലിഞ്ഞത് അമ്പതോളം ജീവനുകള്‍.ചെറുതും വലിതുമായ ഈ അപകടങ്ങളില്‍ പരിക്കേറ്റവര്‍ 250 ഓളം പേര്‍.അശ്രദ്ധമായ ഡ്രൈവി ങ്ങാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.വാഹനപകടങ്ങളിലും കിണറ്റിലും പാറമടക്കു ളത്തലും തോട്ടിലും കിണറ്റിലും മുങ്ങി മരിച്ചതും പാമ്പ് കടിയേറ്റും മിന്നലേറ്റും മരിച്ചവ രുടേതുള്‍പ്പടെയുള്ള കഴിഞ്ഞ ഒരു വര്‍ഷത്തേ മേഖലയിലേ കണക്കാണിത്.

ഈ അപകടങ്ങളില്‍ പത്ത് കാല്‍നടയാത്രികര്‍ക്കാണ് ജീവന്‍ നഷ്ട്ടപ്പെട്ടത്.അതില്‍ മിക്ക തും ബൈക്ക് യാത്രികരുടെ അശ്രദ്ധമായ ൈഡ്രവിങ്ങാണ് ജീവന്‍ എടുത്തത്.പാലാ പൊന്‍കുന്നം റോഡിലെ അമിത വേഗവും പത്തോളം പേരുടെ ജീവനെടുത്തു.

കഴിഞ്ഞ ഏപ്രിലില്‍ മുണ്ടക്കയം എന്തയാര്‍ സ്വദേശികളായ മൂന്ന് തമിഴ്‌നാട്ടില്‍ വാഹന പകടത്തില്‍ മരിച്ചതാണ് വലിയ അപകടം.പടന യാത്രക്കിടെ കര്‍ണ്ണാടകയില്‍ വെച്ച് രണ്ട് അമല്‍ ജ്യോതി വിദ്യാര്‍ത്ഥിനികള്‍ മരിച്ചത് നാടിനെയും സഹപാഠികളെയും കണ്ണീരാ ഴ്ത്തിയിരുന്നു.

കോരുത്തോട് പാറത്തോട് സദേശികളായ സഹോദരങ്ങള്‍ വാഹനപകടത്തില്‍ മരിച്ചതും എലിക്കുളം പനമറ്റത്ത് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചതും നാടിനെ ഞെട്ടിച്ചിരു ന്നു.ഏറ്റവും ഒടുവില്‍ കണ്ണിമലയില്‍ തീര്‍ത്ഥാടക വാഹനം ഇടിച്ച് വയോധിക മരിച്ചതാ ണ് ദാരുണ സംഭവം.

നാടിനെയും ഉറ്റവരെയും കണ്ണീരിലാഴ്ത്തിയ പോയ വര്‍ഷത്തേക്കാള്‍ അപകട രഹിതമായ ഒരു പുതുവര്‍ഷം ഉണ്ടാകട്ടെയെന് ആശംസിക്കുന്നു….