പൊന്‍കുന്നം: പൊന്‍കുന്നത്തിന് സമീപം നെയ്യാട്ടുശ്ശേരി തച്ചപ്പുഴ റോഡില്‍ മാക്കല്‍ക്കു ന്ന് വളവിലാണ് രാത്രി പന്ത്രണ്ട് മണിയോടെ അപകടമുണ്ടായത്.അപകടത്തില്‍ വിഴി ക്കത്തോട് പരുന്തന്‍ മല ചന്ദ്രവിലാസത്തില്‍ പരേതനായ അശോക് കുമാറിന്റെ മകന്‍ അമല്‍ രാജാണ് (20) മരിച്ചത്.ഒപ്പം സഞ്ചരിച്ചിരുന്ന കൂരാലി പുല്ലാട്ട് കുന്നേല്‍ അഭിജിത്ത് ( ശംഭു – 20)ന് പരിക്കേറ്റു.

ബൈക്ക് കോണ്‍ക്രീറ്റ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. വിവരമറിഞ്ഞ് ഇളങ്ങുളം മുത്തരമ്മന്‍ കോവിലില്‍ ഉത്സവ സ്ഥലത്തുണ്ടായിരുന്ന പോലീസ് എത്തി ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും അമലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അഭിജിത്തിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍ രാജ് പാലാ ഐ ടി ഐ യില്‍ ഓട്ടോ മൊബൈല്‍ വിദ്യാര്‍ത്ഥിയാണ്. മരിച്ച അമലിന്റെ സംസ്‌ക്കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍.മാതാവ് സിന്ധു.