പൊന്‍കുന്നം : എലിക്കുളത്ത് വഴിയാത്രിക്കാരന്‍ ബൈക്കിടിച്ച് മരിച്ചു.എലിക്കുളം വട്ടക്കാവുങ്കല്‍ രമേശന്‍ (50) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 12.45 ന് പാലാ പൊന്‍കുന്നം റോഡില്‍ അഞ്ചാം മൈലിലായിരുന്നു സംഭവം.

ബന്ധുവിന്റെ വീട്ടില്‍ നിന്നും എലിക്കുളത്തെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു.പരിക്കേറ്റ രമേശിനെ ഉടന്‍ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.ഭാര്യ: മിനി. മക്കള്‍: ദേവിക, ജിത്തു, ശരണ്യ.