പെരുവന്താനം: കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ടെംമ്പോ ട്രാവലർ മുന്നിലുണ്ടായി രുന്ന ഇന്നോവയിലിടിച്ച് റോഡിൽ മറിഞ്ഞ് ദേശീയ പാതയിൽ അര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ട്രാവലറിലുണ്ടായിരുന്ന ഡ്രെ വറടക്കം പതിമൂന്ന് പേരും ഇന്നോവയിലു ണ്ടായിരുന്ന 6 പേരും പരിക്കേൽക്കാതെ രക്ഷപെട്ടു.കൊട്ടാരക്കര – ദിണ്ടിഗൽ േദശീയ പാതയിലെ നാൽപ്പതാം മൈലിൽ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. തേക്കടി സന്ദർശിച്ച ശേഷം കുമരകത്തേയ്ക്ക് പോവുകയായിരുന്ന ഗുജറാത്തി സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാരും മറ്റ് വാഹനത്തിലെത്തിയവരും ചേർന്ന് പുറത്തെത്തിച്ചു.പെരുവന്താനം പൊലീസ് സബ്ബ് ഇൻസ്പെക്ടർ നാരായണപിള്ളയുള്ള നേതൃത്വത്തിലു ള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനം റോഡിൽ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.