മുണ്ടക്കയം കോരുത്തോട് പാതയില്‍ പനക്കച്ചിറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച് മിനി ബസിടിച്ചാണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്.ഇതില്‍ സാരമായി പരിക്കേറ്റ മുണ്ടക്കയം സ്വദേശി പ്രണവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിത വേഗത്തില്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുമുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ഓട്ടോയിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.വെള്ളിയാഴ്ച്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.