കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പനയ്ക്കല്‍ വീട്ടില്‍ പി.സി എബ്രഹാം (ബാബു)(68) വാഹനപകടത്തില്‍ മരിച്ചു.കഴിഞ്ഞ 20 വര്‍ഷമായി കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പിലെ ജീവനക്കാരനായിരുന്നു.തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ റോഡ് മുറിച്ച് കടക്കവേ കോട്ടയം മംഗളം ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

എതിരെ വന്ന വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ബാബു കോട്ടയം മെഡിക്കല്‍ വെച്ച് രാത്രി പത്ത് മണിയോടെ മരണമടയുകയായിരുന്നു.സംസ്‌ക്കാരം പിന്നീട്

ഭാര്യ: സാലിമ. മക്കള്‍: അനീഷ്, അനില. മരുമകന്‍: ബൈജു ഏന്തയാര്‍.