photos:micky media

കോട്ടയം: പാമ്പാടിയ്ക്ക് സമീപം നെടുംകുഴിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് പറമ്പിലേക്ക് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. കുമളിയില്‍ നിന്നും കോട്ടയ ത്തേക്ക് പോവുകായിരുന്നു ബസ്.മുന്‍പില്‍ ഓട്ടോ റിക്ഷാ കയറി വന്നതോടെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറ യുന്നു. യാത്രക്കാരായിരുന്ന 24 ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായിട്ടാണ് പ്രാഥമിക വിവരം. പോലീസും ഫയര്‍ ഫോഴ്‌സ് നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.രണ്ടു പേരെ കോട്ടയം മെഡിക്കൽ കോള ജ് ആശുപത്രിയിലും 22 പേരെ പാന്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു