മുക്കൂട്ടുതറ:സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടത്തിൽ ജീപ്പ് ഡ്രൈവർക്കും സഹയാത്രികനും പരിക്ക്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെ മുട്ടപ്പള്ളി അമ്പലം പടിക്ക് സമീപമാണ് അപകടം. തുലാപ്പള്ളിയിൽ നിന്നും ചങ്ങനാശേരിക്ക് പോകുകയായിരു ന്ന സ്വകാര്യബസും എതിരെ അട്ടത്തോടിന് പോവുകയായിരുന്ന വന്ന ജീപ്പുമായാണ് കൂട്ടി ഇടിച്ചത്.റോഡരികിൽ ഒരു വാഹനം പാർക്ക്‌ ചെയ്ത് കിടന്നതിനാൽ ബസ് വെട്ടിച്ചപ്പോൾ അപകടം സംഭവിക്കുകയായിരുന്നു അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം തകര്ന്നു. ബസിന്റെ ട്രിപ്പ്‌ റദ്ദാക്കി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. എരുമേലി പോലീസ് അപകട സ്ഥലത്ത് എത്തിയിരുന്നു.