പെരുവന്താനം: കൊ​ല്ലം – ദി​ണ്ഡി​ഗ​ൽ ദേ​ശീ​യപാ​ത​യി​ൽ മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പം വീ​ടി​നു മു​ക​ളി​ലേ​ക്ക് ച​ര​ക്കുവാ​ഹ​നം വീ​ണ് നാ​ലു പേ​ർ​ക്കു പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 9.30നാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​ക്കാ​ന​ത്തുനി​ന്ന് മു​ണ്ട​ക്ക​യ​ത്തേ​ക്ക് പോ​യ ലോ​റി​യാ​ണ് കു​റ്റി​ക്കാ​ട്ടി​ൽ സ​തീ​ശ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു വീണത്. സ​തീ​ശ​ൻ, ഭാ​ര്യ ര​മാ​ദേ​വി, മ​ക്ക​ളാ​യ അ​നു​രാ​ഗ് , അ​നു​ശ്രീ എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു.

കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോയ ചരക്കു ലോറിയാണ് അപകടത്തിൽ പ്പെട്ടത്.  വീടിന്റെ ഹാളിൽ കിടന്ന് ഉറങ്ങിയ മൂത്ത മകൻ അനന്ദു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ മുണ്ടക്കയത്തുള്ള സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു.