report:abdul muthalib

എരുമേലി : തെറ്റായ ദിശയിലൂടെ പാഞ്ഞുവരുന്ന ഓട്ടോറിക്ഷയുടെ മുമ്പിൽ നിന്ന് ബൈക്ക് യാത്രികൻ രക്ഷപെട്ടത് തലനാരിഴക്ക്. ഓടിപ്പാഞ്ഞാണ് വഴിയാത്രക്കാർ അപക ടത്തിൽ നിന്നും രക്ഷപെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എരുമേലി-റാന്നി റോഡിലെ മറ്റന്നൂർക്കരക്കടുത്ത് ചർച്ച് ഭാഗത്താണ് അപകടം.  തെറ്റിയ ദിശയിലൂടെ പാഞ്ഞ ഓട്ടോറിക്ഷ റോഡിൽ മറിയുകയായിരുന്നു.

ഓട്ടോ ഡ്രൈവർ കനകപ്പലം സ്വദേശി രജ്ഞിത്തിന് തലയിൽ പരിക്കുകളേറ്റു. രജ്ഞിത്തി നെ അടിയന്തിര ചികിത്സക്കായി എരുമേലി ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് വെട്ടിച്ച് റോഡരികിലെ വീടിൻറ്റെ മുന്നിലേക്ക് മാറ്റേണ്ടി വന്നെന്ന് ബൈക്ക് യാത്രികൻ നെടുങ്കാവുവയൽ സ്വദേശിയും പത്രം ഏജൻറ്റുമായ സതീശ് ടി ഗോപി പറഞ്ഞു.

എരുമേലിയിൽ നിന്നും കനകപ്പലത്തിന് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകട ത്തിൽപെട്ടത്. നിയന്ത്രണം തെറ്റിയത് ഓട്ടോറിക്ഷക്കല്ലെന്നും മദ്യലഹരി മൂലം ഡ്രൈവ ർക്കാണെന്നും നാട്ടുകാർ പറഞ്ഞു.