കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചക്ക ലോഡുമായി പോയ ലോറി 500 അടി താഴ്ചയിലേ ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മരിച്ചത് രാജസ്ഥാന്‍ സ്വദേശി

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചക്ക ലോഡുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശി അലിം (30) ആണ് മരിച്ചത്. കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിക്ക് സമീപം 500 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞാണ് അപകടം .ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മരണത്തിന് മുമ്പ് ഡ്രൈവര്‍ അലിമിന്റെ മൊഴിയെ തുടര്‍ന്ന് മറ്റ് രണ്ടു പേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചക്ക കയറ്റി രാജസ്ഥാനിലേക്ക് പോയതാണ് ലോറിയെന്നു ഡ്രൈവര്‍ പറഞ്ഞു.