കോരുത്തോട് കോസടിയില്‍ ടിപ്പര്‍ കയറി കാല്‍ നടയാത്രക്കാരന്‍ മരിച്ചു. കോസടി പ്ലാപ്പള്ളിയില്‍ മാത്യു (കൊച്ചേട്ടന്‍-87) ആണ് മരിച്ചത്.രാവിലെ പതിനൊന്നരയോ ടെയായിരുന്നു അപകടം. കോരുത്തോട് മുണ്ടക്കയം പാതയില്‍ നിന്നും ലോഡുമായി വന്ന ലോറി ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്കുള്ള റോഡിലൂടെ പുറകോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ആശുപത്രിയിലേക്ക് മരുന്നിനായി പോവുകയായിരുന്നു കൊച്ചേട്ടന്‍. ആശുപത്രിക്ക് സമീപമുള്ള വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി കെട്ടുവാ ന്‍ കല്ലുമായി എത്തിയ ലോറിയിടിച്ചായിരുന്നു അപകടം. പ്രധാന റോഡില്‍ നിന്നു പിന്നിലേക്ക് കയറ്റം കയറിയെത്തുന്നതിനിടെ വഴിയരുകില്‍ നിന്ന കൊച്ചേട്ടനെ ഇടിക്കുകയും തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. 

കുത്ത് കയറ്റത്തിലേക്ക് വാഹനം നേരെ ഓടിച്ച് കയറ്റുവാന്‍ കഴിയാതെ ഇരുന്നതു കൊണ്ടാണ് പുറകോട്ട് എടുത്തത് എന്ന് പറയപ്പെടുന്നു. നടന്നു വരുകയായിരുന്ന മാത്യുവിന്റ ദേഹത്തു കൂടി ലോറി കയറി ഇറങ്ങിയ ശേഷമാണ് ഡ്രൈവര്‍ വിവരമ റിഞ്ഞത്.അപകടത്തില്‍ പെട്ട ഇയാള്‍ തല്‍ക്ഷണം മരണമടയുകയായിരുന്നു. സംസ്‌കാ രം നടത്തി.

മക്കള്‍: മൈക്കിള്‍, ആലീസ്, ലില്ലി, എല്‍സി, സണ്ണി, ബിന്നി, ജോഷി, ജോമോള്‍. മരുമക്കള്‍: കുഞ്ഞുമോള്‍, ജോര്‍ജ്കുട്ടി, ജോസ്, ജോസഫ്, ജെസി, ബിന്‍സി, വിന്‍സി, സാവിയോ.