കാറിന് പുറകിൽ ഇരുചക്രവാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം. ഇരുച ക്രവാഹനയാത്രക്കാരനെ തിരെ അസഭ്യവർഷം നടത്തിയ കാറുടമ ബൈക്കിന് കേടു പാട് വരുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പോലീസിന്റെ ക്യാമറയിൽ പതിഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപമാണ് സംഭവം. വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയുടെ പുറകിൽ ഇരുചക്രവാഹനയാത്രക്കാരൻ ബൈക്ക് പാർക്ക് ചെയ്ത തോടെയാണ് തർക്കം ആരംഭിച്ചത്.

watch video….youtube….

ഹോണടിച്ചിട്ടും ബൈക്ക് മാറ്റുവാൻ താമസിച്ചുവെന്നാരോപിച്ച് കാർ യാത്രക്കാരൻ അസദ്യ വർഷം നടത്തുകയായിരുന്നു.ഇത് ചോദ്യം ചെയ്തതോടെ ബൈക്കിന് കേടു പാട് വരുത്തിയ ഇയാൾ ഇരുചക്രവാഹന യാത്രക്കാരനെ കയ്യേറ്റം ചെയ്യാനും മുതി ർന്നു.പ്രശ്നത്തിൽ ഇടപെട്ട സമീപത്തെ വ്യാപാരികൾക്ക് നേരെയും ഇയാൾ തട്ടിക്ക യറി. തുടർന്ന് കൂടുതൽ ആളുകൾ ഇടപെട്ടതോടെയാണ് ഇയാൾ പിന്തിരിഞ്ഞത്. സം‌ഭ വത്തിന്റെ ദൃശ്യങ്ങൾ പോലീസിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇതുമായി ബന്ധ പ്പെട്ട് കെ.എൽ 34 D 8191 എന്ന ഇന്നോവ വാഹനത്തിന്റെ ഡ്രൈ വർക്കെതിരെ പോലീസ് അന്വേഷണമാരംഭിച്ചു.ബൈക്ക് യാത്രക്കാരനായ ഈരാറ്റു പേട്ട സ്വദേശി സഭറുദ്ദീന്റെ പരാതിയാണ് പോലിസിന്റെ നടപടി.