കാഞ്ഞിരപ്പള്ളി:വളവുകയത്ത് മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടി യിടിച്ച് വിദ്യാര്‍ത്ഥികളടക്കം ഇരുപത് പേര്‍ക്ക് പരുക്ക്. രാവിലെ 8.30 ഓടെ ഈരാറ്റു പേട്ട റോഡിലായിരുന്നു അപകടം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ് തോമസ്, ആലിപ്പഴം ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.

മുന്‍പില്‍ പോയ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ആലിപ്പഴം ബസ് ഓവർ ടേക്ക് ചെയ്തു കയറുകയും മറ്റേ ബസ് പിറകിൽ ഇടിക്കുകയുമായിരുന്നു എന്നാണ് ബസിലു ള്ളവരും സമീപവാസികളും പറഞ്ഞത്പരിക്ഷയെഴുതാനായി പോയ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരായിരുന്നു ബസിലുണ്ടായിരുന്നത്.ഇവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേ റ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.