കാഞ്ഞിരപ്പള്ളി :ഈരാറ്റുപേട്ട റോഡില്‍ വില്ലണിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം. വില്ലണി സ്വദേശികളായ വാരാപ്പള്ളിയില്‍ കുട്ടപ്പന്‍(64)ഓട്ടോ ഡ്രൈവര്‍ കറുകപ്പള്ളിയില്‍ വിനോദ് (43)എന്നിവര്‍ക്കാണ് പരുക്കേ റ്റത്.
ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ റോഡ് വക്കിലെ ബോര്‍ഡ് തകര്‍ത്ത ശേഷമാണ് റോഡിന്റെ മറുവശത്ത് നിര്‍ത്തിയിട്ടിരു ന്ന ഓട്ടോയിലിടിച്ചത്.

അപകടത്തെ തുടര്‍ന്ന് കാറിലുണ്ടായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.റോഡ് നവീകരണ പ്രവ ർത്തനങ്ങൾ അന്ത്യമഘട്ടത്തിലെത്തി നിൽക്കേ ഇതിലേ അമിതവേഗതയിലാണ് വാഹന ങ്ങൾ പായുന്നത്.