കണമല : കണമല സാന്‍തോം സ്‌കൂളിനടുത്ത് വളവില്‍ അമിതവേഗതയില്‍ എത്തിയ മിനി ബസ് നിയന്ത്രണം തെറ്റി രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്ത് പറമ്പിലേ ക്ക് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന 13 അയ്യപ്പഭക്തരും പരിക്കുകളേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയോടെയാണ് സംഭവം. തഴയ്ക്കല്‍ ബാബുവിന്റ്റെ പറമ്പിലേക്ക് മറിയുകയായിരുന്നു. കുമളിയില്‍ നിന്നും കോരുത്തോട് കുഴമാവ് റോഡ് വഴി ശബരിമല ദര്‍ശനത്തിനായി കണമലയിലേക്ക് വരികയായിരുന്ന മിനി ബസ് ആണ് മറിഞ്ഞത്.