വേദനകളില്ലാത്ത ലോകത്തേക്ക് അവർ യാത്രയായി.. അർബുദ ചികിത്സയു ടെ ഭാഗമാ യി തിരുവനന്തപുരം ആർ സി സിയിൽ പോയി മടങ്ങി വരവെയാ ണ് അപകടം.

എരുമേലി: എരുമേലി കനകപ്പലത്ത് വെച്ചാണ് അപകടം. എതിർ ദിശയിൽ നിന്നും വന്ന ക്രെയിനിലേക്ക് കാർ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്. ഇടുക്കി നെടുങ്കണ്ടം ബാല ഗ്രം സ്വദേശികളായ കൂടത്തിങ്കൽ വീട്ടിൽ വിദ്യാദ ര കുറുപ്പ് ഇയാളുടെ ഭാര്യ ശാന്തകുമാരി എന്നിവരാണ് മരിച്ചത്.അപകടത്തില്‍ തല്‍ക്ഷണം ഭര്‍ത്താവ് വിദ്യാധരകുറുപ്പ് മരിക്കു മ്പോള്‍ ശാന്തകുമാരിക്ക് നേരിയ ബോധം ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ശാന്തകുമാരിയുടെ ജീവന്‍ പൊലിഞ്ഞു.വാഹനമോടിച്ചിരുന്ന ബാല ഗ്രാം സ്വദേശി രാഗസുധയിൽ രാജീവ് പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.വെളുപ്പിന് പന്ത്രണ്ടരയോടെ യാണ് അപകടുണ്ടായത്.തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും തിരിച്ച് ബാല ഗ്രാമിലേക്ക് പോകും വഴിയാണ് അപകടം.എരുമേലിയില്‍ നിന്നും വന്ന ക്രൈയിന്‍ യൂണിറ്റ് വാഹ നം കനകപ്പലത്തു എത്തുമ്പോള്‍ അമിത വേഗതയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയാ യിരുന്നെന്ന് ക്രയിന്‍ ഡ്രൈവര്‍ കോതമംഗലം സ്വദേശി സോബിഷ് പറഞ്ഞു. പുലര്‍ച്ചെ വാഹനത്തിരക്ക് കുറവായതിനാല്‍ ക്രയിന്‍ വാഹനം തൊട്ടടുത്ത് എത്തിയപ്പോഴാണ് കണ്ടതെന്നും അപ്പോഴേക്കും അപകടം സംഭവിച്ചെന്നും കാര്‍ ഡ്രൈവര്‍ പറയുന്നു. മരിച്ച ദമ്പതികളുടെ മകന്റെ സുഹൃത്താണ് പരിക്കേറ്റ കാര്‍ ഡ്രൈവര്‍ രാജീവ്.

വാഹനമോടിച്ചിരുന്ന രാജീവ് ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നതാ യി സി.ഐ റ്റി.ഡി സുനിൽ കുമാർ പറഞ്ഞു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ശാന്തകുമാരിയെയും കൊണ്ട് നാട്ടിലേക്കു വരുമ്പോ ഴായിരുന്നു അപകടം. മരിച്ച ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പൂര്‍ ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് മണിമല സിഐ ടി ഡി സുനില്‍കുമാര്‍ അറിയിച്ചു.