കാഞ്ഞിരപ്പള്ളി -എരുമേലി റോഡിൽ അപകടം :കാറുകൾ കൂട്ടിയിടിച്ചു ;എട്ടു പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ കൊരട്ടിക്കും കാന്താരി വളവിനും സമീപമായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ടവേര കാർ എതിരെ എരുമേലിയിലേക്ക് വരികയായിരുന്ന പൂതക്കു ഴി സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ഇടിക്കുകയായിരുന്നു.സ്വിഫ്റ്റ് കാറിലെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കളേറ്റു. രണ്ടു വാഹനങ്ങളിലുമായി എട്ടു പേർക്ക് സാരമായി പരിക്കുകളുണ്ട്. ഇവരെ അടിയന്തിര ചികിത്സക്കായി അതു വഴിയെത്തിയ വാഹനങ്ങളിൽ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർ ഡ്രൈവിങ്ങിനിടെ ഉറങ്ങിയത് മൂലം നിയന്ത്രണം തെറ്റി അപകടം സംഭവിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു.