മുക്കൂട്ടുതറ : ശബരിമലയിൽ മകര ജ്യോതി ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന അഞ്ച് അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി അപകടത്തിൽപെട്ടു. തിങ്കളാ ഴ്ച പുലർച്ചെ 3.35 ന് പ്രപ്പോസ് നഴ്സിംഗ് കോളേജിന് സമീപത്ത് വളവിലായിരുന്നു അപകടം. ഡ്രൈവർ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ മയങ്ങിപ്പോയപ്പോൾ സ്റ്റിയ റിംഗ് വെട്ടിത്തിരിഞ്ഞ് റോഡിനെതിർവശത്തെ കയ്യാലക്ക് മുകളിലൂടെ പാഞ്ഞുകയറു കയായിരുന്നു.

കാറിൻറ്റെ ഒരു വശം പൂർണമായി റോഡിലും മറുവശം കയ്യാലയിലുമായി പാഞ്ഞതിനി ടെ റോഡിലേക്ക് ചെരിഞ്ഞ് വാഹനം നിൽക്കുകയായിരുന്നു. കർണാടക സ്വദേശികളായി രുന്നു കാറിലുണ്ടായിരുന്ന തീർത്ഥാടകർ. ഇവർക്കെല്ലാം ചെറിയ തോതിൽ ചതവും പരിക്കുകളുമേറ്റു. പിന്നാലെയെത്തിയ മോട്ടോർ വാഹന വകുപ്പിൻറ്റെ സേഫ് സോൺ പട്രോളിംഗ് സംഘമാണ് യാത്രക്കാരെ പുറത്തെടുത്തത്.അപകടത്തിൽ പെട്ടതിൻറ്റെ ഭീതിയിൽ തീരെ അവശരായ നിലയിലായിരുന്നു തീർത്ഥാട കർ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അശോക് കുമാറിൻറ്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം തീർത്ഥാടകരെ ആശ്വസിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. അപകടത്തിൽ പൂർണമായി തകർന്ന നിലയിലാണ് കാർ.  ഡ്രൈവിംഗിലെ അലസതയും അശ്രദ്ധയും ആണ് ശബരിമല പാതകളിലുണ്ടായ ഒട്ടുമിക്ക അപകടങ്ങൾക്കും കാരണമായിരിക്കുന്ന തെന്ന് സേഫ് സോൺ വിഭാഗം പറയുന്നു.