കാഞ്ഞിരപ്പള്ളി മരം വെട്ടുന്നതിനിടെ മരച്ചില്ല തലയില്‍ വീണ് പരുക്കേറ്റ് ചികില്‍സയി ലായിരുന്ന യുവാവ് മരിച്ചു. തമ്പലക്കാട് കുന്നേല്‍ ജോസഫിന്റെ(പാപ്പച്ചന്‍) മകന്‍ റിജു ജോസഫ്( കുഞ്ഞ് -38) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം .തമ്പലക്കാട് വടശേരി പുരയിടത്തിലെ തേക്കു മരം മുറിക്കുന്നതിനിടെയായി രുന്നു അപകടം.

മരത്തിനു മുകളില്‍ നിന്നും മുറിച്ചിടുന്ന ശിഖരങ്ങള്‍ താഴെ ചുവട്ടില്‍ മാറി നിന്ന് മെഷീന്‍ വാളിന് അറുത്തുമാറ്റുകയായിരുന്നു റിജു. ഇതിനിടെ മുകളില്‍ നിന്നും മുറിച്ചിട്ട മരക്ക മ്പ് സമീപത്തെ മരത്തില്‍ തട്ടി തെറിച്ച് റിജുവിന്റെ തലയില്‍ വീണു. കോട്ടയത്ത് സ്വകാ ര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റിജു  രാവിലെ പത്തുമണിയോടെ മരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച 2.30ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയില്‍.

ഭാര്യ :എരുമേലി എലിവാലിക്കര ചന്ദ്രത്തില്‍പടിഞ്ഞാറേതില്‍ കുടുംബാംഗം സൗമ്യ. മകന്‍.എഡ്വിന്‍(നഴ്‌സറി വിദ്യാര്‍ഥി).