കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിഴിക്കിത്തോട് മുണ്ടയ്ക്കൽ ബാലൻ പിള്ളയുടെ മകൻ പ്രകാശ് (42) ആണ് മരിച്ചത്. വ്യാഴാഴ്ചയ്ക്ക്  ഉച്ചയ്ക് 12 മണിയോടെ ആർ.വി.ജി സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മാതാവ് : വിജയമ്മ. ഭാര്യ: ആശാ പ്രകാശ്. മക്കൾ: അഖിലാ, അപർണ്ണ, ശവസംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 ന് വീട്ടുവളപ്പിൽ.