പൊൻകുന്നം: ചേപ്പുംപാറക്ക് സമീപം കോട്ടയത്തേക്ക് പോകുകയായിരുന്ന  ഇൻഡിക്ക കാറും നെടുങ്കണ്ടത്തിനു പോകുകയായിരുന്ന മാരുതി ആൾട്ടോയും തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. തൂക്കുപാലം കല്ലാർ കൊടുപറമ്പിൽ ചാണ്ടി (63)നെടുങ്കണ്ടം കണ്ടത്തിൽ ജോബി ജയിംസ് (42) തൂക്കുപാലം ഏഴുനൂറ്റി അറുപത്തിനാലിൽ സുധ (40) വഞ്ചിമല മാക്കിൽ തങ്കപ്പൻ (55) എന്നിവർക്കാണ് പരിക്കേറ്റത്.
വൈകുന്നേരം നാലു മണിയോടെ ചേപ്പുംപാറയിലായിരുന്നു അപകടം.ആൾട്ടോയിൽ സഞ്ചരിച്ച ചാണ്ടിയെയും ജോബിയെയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇൻഡിക്കയിലുണ്ടായിരുന്നസുധയും തങ്കപ്പനും കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്.
ശക്തമായ മഴയിൽ വഴി കാണാനാവാഞ്ഞതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊൻകുന്നം പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും സ്ഥലത്തെത്തി യാണ് ഗതാഗതം പുന:സ്ഥാപിച്ചത്.