കാഞ്ഞിരപ്പള്ളി: ദേശിയ പാതയില്‍ ഓട്ടോറിക്ഷായും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ട്ത്താഴെ ജബ്ബാര്‍ (45) നെ കുന്നുംഭാഗം ജനറ ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനി സിവില്‍ സ്റ്റേഷന് സമീപം വൈകുന്നേരം 4.45 ഓടെയാണ് അപകടം. കോട്ടയം ഭഗത്തേക്ക് പോവൂകയായിരുന്ന കാര്‍ ഒട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.അമിത വേഗതയിൽ എത്തിയ ഓട്ടോ  യാതൊരു മുന്നറിയിപ്പുമില്ലാതെ വട്ടം തിരിച്ചതാണ് അപകടത്തിന് കാരണം.മുന്‍ഭാഗം ചേര്‍ന്നാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒട്ടോയുടെയും കാറിന്റെയും മുന്‍വശം തകര്‍ന്നു. അപകടത്തെത്തു ടര്‍ന്ന് വാഹനങ്ങള്‍ കടന്ന് പോകാന്‍ കഴിയാഞ്ഞത് ഗാതാഗത തടസം സൃഷ്ടിച്ചു.കാഞ്ഞിരപ്പള്ളി പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു