പൊന്‍കുന്നം:പി.പി റോഡില്‍ ശബരിമല ഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍് നിയന്ത്രണം വിട്ട് മറിഞ്ഞു 5 പേര്‍ക്ക് പരിക്കേറ്റു. പൊന്‍കുന്നം നാലാം മൈലില്‍ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.ആന്ധ്രപ്രദേശില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി വന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. 
ആന്ധ്ര പ്രദേശിലെ കിഴക്കൻ ഗോദാവരി അലമുറു ഭാഗത്തു നിന്നുള്ള അയ്യപ്പഭക്തരായ ദ്വാരം രാമകൃഷ്ണ റെഡ്ഡി(64)രാലബ്രി രാജരാജേന്ദ്ര റെഡ്ഡി (31)ആഞ്ജനേയ റെ‍ഡ്ഡി(55) എന്നിവരെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലും സൂര്യനാരായണ റെഡ്ഡി (42) യതുകാന്തൻ(40) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേവേശിപ്പിച്ചു.
അമിത വേഗതയില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാര ണം.റോഡില്‍ വട്ടം മറിഞ്ഞ ടെമ്പോ ട്രാവലര്‍ മൂലം ഒരു വശത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു.