കാഞ്ഞിരപ്പള്ളി:ഒന്നാം മൈലിൽ കാർ മറിഞ്ഞ് ഒരു കുടുംബത്തിലേ അഞ്ച് പേർക്ക് പരി ക്ക്.വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. ആലപ്പുഴ പറവൂർ സ്വദേശികളായ കുടുംബാംഗങ്ങൾ വാഗമണ്ണിൽ ഉല്ലാസയാത്രക്ക് പോയ ശേഷം തിരിച്ച് വരുന്ന വഴി കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ വെച്ചായിരുന്നു അപകടം.പുന്നപ്ര നോർത്ത് ഒറ്റ പുളിക്കൽ വീട്ടിൽ സന്തോഷ് ബാബു (48) സതീഷ് ബാബു (47) സുജാത ബായി (41) ബിന്ദു (38) കാർത്തിക സന്തോഷ് (14) എന്നിവർക്കാണ് പരിക്കേ റ്റത്.

പാറയ്ക്കൽ അൻസാരിയുടെ വാടക വീടിന്റെ മതിലിൽ ഇടിച്ച് മറിയുകയായിരു ന്നു. നിസാരമായ പരിക്കേറ്റ ഇവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിൽസ യിലാണ്.