എരുമേലി:കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു.കുറുവാമുഴി കൊച്ചുമഠത്തില്‍ അഷറഫിന്റ്റെ മകന്‍ അലി അക്ബറി (22) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെ മണങ്ങല്ലൂര്‍ പറപ്പളളി വളവിലായിരുന്നു അപകടം. തിരുവനന്തപുരം-മൂലമറ്റം റൂട്ടിലേക്ക് യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസു മായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ആദ്യം 26 ലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന്
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചുവെങ്കി ലും മരണം സംഭവിക്കുകയായിരുന്നു.ഖബറടക്കം പോസ്റ്മാർട്ടത്തിനു ശേഷം നടത്തും.