കാഞ്ഞിരപ്പള്ളി: കാർ രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് ഒൻപതു പേർക്കു പരുക്കേറ്റു. പരു ക്കേറ്റ പനയ്ക്കച്ചിറ കൊല്ലേരിൽ സുകുമാരൻ (63), കൊല്ലേരിൽ കൃഷ്ണവേണിയമ്മ (58), കൊല്ലേരിൽ ആദിനാഥ് (അഞ്ച്), പൊടിമറ്റം സെന്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിലെ സിസ്റ്റർ ടെസി മരിയ (48), പനയ്ക്കച്ചിറ വലിയവീട്ടിൽ കൃഷ്ണപ്രിയ (17), വലിയവീട്ടിൽ സവിത (37), മാടപ്പള്ളി കൊല്ലമന റൂബി (36), പനയ്ക്കച്ചിറ കുറ്റിപ്ലാക്കൽ വിജേഷ് (28), കാഞ്ഞിരപ്പള്ളി നന്നാകുഴിയിൽ എൻ.സി.സെബാസ്റ്റ്യൻ (49) എന്നിവരെ 26–ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് ദേശീയ പാതയിൽ 26–ാം മൈൽ ജംക്‌ഷനു സമീപമായിരുന്നു അപകടം. മുണ്ട ക്കയം ഭാഗത്തു നിന്നു വന്ന കാർ ബസിനെ മറികടക്കുന്നതിനിടെ രണ്ട് ഓട്ടോറിക്ഷകളിൽ ഇടിക്കുകയായിരുന്നു.