ബ്രേക്ക് നഷ്ട്ടപ്പെട്ട കാർ തിട്ടയിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് രാവിലെ പത്ത് മണിയോടെ കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്തായിരുന്നു സംഭവം. തമിഴ്നാട് മധുര സ്വദേ ശികളായ പരാശക്തി (58) അലക്സാണ്ടർ (34) എന്നിവർക്കാണ് പരിക്കേറ്റത്. ചോറ്റാനി ക്കര അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം.

എതിരെ ഓവർടൈക്ക് ചെയ്തു കേറി വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ കല്ലിൽ കയറി വാഹനം നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം സൈഡിലെ തിട്ടയിൽ തട്ടി വട്ടം മറിഞ്ഞ് പോസ്റ്റിലിടിച്ചാണ് നിന്നത്. ദേശീയപാ ത നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വെച്ചിരു ന്ന കല്ലിൽ കയറിയതാണ് വാഹനം നിയന്ത്രണം വിടുവാൻ കാരണം. അപകടത്തെ തുട ർന്ന് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.