കെ.കെ.റോഡിൽ ഇളപ്പുങ്കൽ ജംഗ്ഷനിൽ  വെളുപ്പിനെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹ നം കുഴിയിലേക്ക് മറിഞ്ഞു.  കാപ്പുകാട് സ്വദേശിയുടെതാണ് വാഹനം. വാഹനത്തിൽ രണ്ട് പേരുണ്ടായിരുന്നു. കൊടുങ്ങൂർ ഭാഗത്തേക്ക് പോകുമ്പോൾ വഴിയിൽ കുറുക്കൻ വിലങ്ങനെ ചാടിയതാണ് നിയന്ത്രണം നഷ്ടപ്പെട്ടൻ കാരണമെന്ന് ഓടിച്ചിരുന്ന കാപ്പുകാ ട് സ്വദേശി പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ച്ചയിലേക്ക് പതിച്ച് രണ്ട് വ ട്ടം, വട്ടം മറിഞ്ഞു. ചെറിയ പരിക്കുകളോടെ രണ്ട് പേരെയും ഓടിക്കൂടിയവർ രക്ഷി ച്ചു. തുടർന്ന് ആശുപത്രിൽ പ്രവേശിച്ചു.വാഴൂരിലെ വിവിധ പ്രദേശങ്ങളിൽ കുറുക്കൻ ശല്യം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.